അറസ്റ്റിലായ ആളല്ല; പൊലീസ് കസ്റ്റഡിയില്‍ അടിമുടി മാറി അമീര്‍ ഉള്‍ ഇസ്ലാം

By Web DeskFirst Published Dec 12, 2017, 12:08 PM IST
Highlights

കൊച്ചി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ പിടിയിലായപ്പോളും അതിന് ശേഷം കോടതിയില്‍ എത്തിയപ്പോഴും രൂപത്തില്‍ ഉണ്ടായ മാറ്റം ഏറെ ചര്‍ച്ച ചെയ്തിരുന്നു. സമാന സാഹചര്യങ്ങളാണ് ജിഷ വധക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതിയില്‍ എത്തിക്കുമ്പോഴും കാണാന്‍ സാധിക്കുക. 2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

ഒളിവില്‍ പോയ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടുന്നത് ജൂണ്‍ 16നാണ്. കോടതിയില്‍ തുടക്കത്തില്‍ മുഖം മറച്ചും പിന്നീട് മുഖം വെളിവാക്കിയും അമീറിനെ  കോടതിയില്‍ എത്തിക്കുമ്പോള്‍ ഉള്ള അമീറിന്റെ രൂപത്തില്‍ നിന്ന് ഒന്നര വര്‍ഷത്തിന് ശേഷം കോടതിയില്‍ എത്തുന്ന രൂപത്തില്‍ ഏറെ മാറ്റമുണ്ട്.  കേരള രാഷ്ട്രീയത്തിലും വന്‍ വിവാദത്തിനിടയാക്കിയ കേസ് ,സംസ്ഥാന പൊലീസ് മേധാവിയുടെ കസേര തെറിക്കുന്നതിന് വരെ കാരണമായിരുന്നു.

click me!