ജിഷാ വധക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ മറഞ്ഞുനില്‍ക്കുന്നു; അഡ്വ. ബി.എ. ആളൂര്‍

By Web DeskFirst Published Dec 12, 2017, 12:01 PM IST
Highlights

കൊച്ചി: ജിഷ കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനാവില്ലെന്ന് വിശ്വസിക്കുന്നതായി അഡ്വക്കേറ്റ് ബി.എ ആളൂര്‍. ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടാണ് പ്രതി ജയിലില്‍ കഴിയുന്നത്. യഥാര്‍ഥ പ്രതികള്‍ മറ്റുസ്ഥലത്ത് മറഞ്ഞു നില്‍ക്കുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അദ്യം മുതലെ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ പുതിയ അന്വഷണ സംഘത്തിന്റെ ആവശ്യമുണ്ടാകില്ലായിരുന്നു. 

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അമീറുള്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ പ്രതിക്കെതിരായി ഉപയോഗിക്കാന്‍ സാധിക്കില്ല.  ശാസ്ത്രീയമായ തെളിവുകള്‍ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും ആളൂര്‍ പ്രതികരിച്ചു.. 

മറ്റുതെളിവുകള്‍ ഉണ്ടായിരിക്കെ അതൊന്നും ശാസ്ത്രീയ തെളിവുകളുമായി യോജിച്ചുപോകുന്നില്ലെങ്കില്‍ സുപ്രീം കോടതി വിധി പ്രകാരം പ്രതിയെ ശിക്ഷിക്കാനാകില്ലെന്നും ആളൂര്‍ പറയുന്നു. സംശയത്തിന്റെ ആനുകൂല്യങ്ങള്‍ പ്രതിക്ക് ലഭിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ആനുകൂല്യം മാത്രമാണ് പ്രതി പ്രതീക്ഷിക്കുന്നത്.

click me!