
ശ്രീനഗർ: ജമ്മു മേഖലയോട് വിവേചനം കാട്ടിയതിനാലാണ് ജമ്മു കശ്മീരിൽ പി.ഡി.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. സഖ്യമുണ്ടാക്കിയപ്പോള്‍ പാര്‍ട്ടി വച്ച നിബന്ധനകൾ മെഹ്ബൂബ മുഫ്തി പാലിച്ചില്ലെന്നും ജമ്മുവിലെ ബി.ജെ.പി റാലിയിൽ അമിത് ഷാ കുറ്റപ്പെടുത്തി.
പി.ഡി.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് തൊട്ടു പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍റെ ജമ്മു കശ്മീര്‍ സന്ദര്ശനം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള തയ്യാറെടുപ്പുകളാണ് ഷായുടെ സന്ദർശനത്തിലെ പ്രധാന അജഡ. തങ്ങളുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുന്നുവെന്ന് വിലയിരുത്തിയാണ് മെഹ്ബൂബ സര്‍ക്കാരിൽ നിന്ന് ബി.ജെ.പി പിന്‍വാങ്ങിയത്.
ജമ്മു മേഖലയ്ക്ക് കേന്ദ്ര സര്ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാവാത്തതിന് കാരണം മെഹ്ബൂബയെന്ന് വിമര്‍ശിച്ച് പാര്‍ട്ടി ശക്തി കേന്ദ്രത്തെ അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിലും ഒപ്പം നിര്‍ത്താനാണ് ബി.ജെ.പി അധ്യക്ഷന്‍റെ ശ്രമം. ജമ്മു മേഖലയിൽ ആറിൽ മൂന്നു സീറ്റിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചത് ബി.ജെ.പിയാണ്
കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേര്‍പെടുത്താൻ ആരു വിചാരിച്ചാലും കഴിയില്ല. തീവ്രാവാദികളോട് വിട്ടുവീഴ്ചയില്ല . വികസനത്തിലൂടെയും തീവ്രവാദത്തെ നേരിടാം. ലഷ്കര്‍ ഇ തയ്ബക്കും കോണ്‍ഗ്രസിനും ഒരേ ഭാഷയാണ് .ഗുലാം നബി ആസാദിന്‍റെയും സൈഫുദീന് സോസിന്‍റെയും കശ്മീര്‍ പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam