ഇടത് മുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പി ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

By Web DeskFirst Published Jun 4, 2017, 11:08 AM IST
Highlights

ഇടത് മുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പിക്കെതിരെ അതിക്രമം നടക്കുകായാണെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഏറ്റവും അധികം അതിക്രമങ്ങള്‍ നടക്കുന്നതെന്നും അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളെയും തോല്‍പിച്ച് ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ തറക്കല്ലിടലായിരുന്നു ഇന്ന് സംസ്ഥാനത്ത് അമിത് ഷായു
ടെ ആദ്യ ചടങ്ങ്. ആസ്ഥാന മന്ദിരത്തിന് മാത്രമല്ല കേരളത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കൂടിയാണ് ശിലയിട്ടതെന്ന് അമിത് ഷാ പറഞ്ഞു. ഇടത് മുന്നണിക്കെതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രിയെ പരാമര്‍ശിച്ചുമായിരുന്നു പ്രസംഗം. കേരളത്തില്‍ എപ്പോള്‍ ഇടതുമുന്നണി അധികാരത്തില്‍ വരുന്നോ അപ്പോഴെല്ലാം ബി.ജെ.പിക്കെതിരെ അക്രമം നടക്കുന്നുവെന്ന് ആദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ജില്ലയില്‍ തന്നെ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്നു.

കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിലും നേതാക്കളുടെ നിലപാടിലും തികഞ്ഞ അതൃപ്തി രേഖപ്പെടുത്തിയ അമിത് ഷാ വിപുലമായ പ്രവര്‍ത്തന പദ്ധതിയും വ്യത്യസ്ഥ ശൈലിയുമാണ് മുന്നോട്ട് വയ്‌ക്കുന്നത്. തൈക്കാട് ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നായിരുന്നു പ്രഭാത ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് രാജാജി നഗറില്‍ ബൂത്ത് കമ്മിറ്റിയോഗത്തിലും അദ്ദേഹം പങ്കെടുത്തു.

മുഴുവന്‍ സമയ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയടക്കം അമിത് ഷാ സമയം മാറ്റിവച്ചതത്രയും സംഘടനാ പരിപാടികള്‍ക്കാണ്. മുന്‍കൂട്ടി നിശ്ചയിച്ച വാര്‍ത്താ സമ്മേളനം ഒഴിവാക്കി. പകരം മാധ്യമ മേധാവികളുമായി കൂടിക്കാഴ്ച മാത്രം നടത്താനാണ് തീരുമാനം. അതേസമയം സംസ്ഥാന കാര്യാലയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പിപി മുകുന്ദന്‍ കുമ്മനം രാജശേഖരന് കത്തയച്ചു.

click me!