ബിജെപിയുടെ 'പിന്തുണക്കായി സന്ദർശനം' പരിപാടിയ്ക്ക് തുടക്കം

Web Desk |  
Published : May 29, 2018, 04:44 PM ISTUpdated : Oct 02, 2018, 06:33 AM IST
ബിജെപിയുടെ 'പിന്തുണക്കായി സന്ദർശനം' പരിപാടിയ്ക്ക് തുടക്കം

Synopsis

അമിത് ഷാ - ദൽബീർ സിങ്ങ് സുഹാഗ് കൂടിക്കാഴ്ച 'പിന്തുണക്കായി സന്ദർശനം' പരിപാടിയ്ക്ക് തുടക്കമായി

ദില്ലി: ബിജെപി അധ്യക്ഷൻ അമിത് ഷാ കരസേന മുൻ മേധാവി ജനറൽ ദൽബീർ സിങ്ങ് സുഹാഗുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സർക്കാരിന്റെ 4 വർഷത്തെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ബി ജെ പി നടത്തുന്ന "സമ്പർക്ക് ഫോർ സമർഥൻ" അഥവാ 'പിന്തുണക്കായി സന്ദർശനം' പരിപാടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.  

ജനറൽ ദൽബീർ സിംഗ് സുഹാഗിൻറെ വസതിയിൽ എത്തിയാണ് അമിത് ഷാ പരിപാടിക്ക് തുടക്കം കുറിച്ചത്.  ഭരണ നേട്ടങ്ങൾ അറിയിച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഒരു ലക്ഷം പേരുടെയെങ്കിലും  പിന്തുണ നേടണമെന്നാണ്  കേന്ദ്രമന്ത്രിമാർ മുതൽ പഞ്ചായത്തംഗങ്ങൾ വരെയുള്ളവർക്ക് ബി ജെ പി നിർദ്ദേശം നൽകിയിട്ടുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്