മെഡിക്കല്‍ കോളജ് കോഴ; ഇനി എല്ലാം അമിത് ഷാ തീരുമാനിക്കും

Published : Jul 22, 2017, 07:27 PM ISTUpdated : Oct 05, 2018, 02:48 AM IST
മെഡിക്കല്‍ കോളജ് കോഴ; ഇനി എല്ലാം അമിത് ഷാ തീരുമാനിക്കും

Synopsis

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയിലും അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിലും തുടര്‍ നടപടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് വിട്ട് ബിജെപി സംസ്ഥാന നേതൃത്വം. ആരോപണവിധേയനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശിന് ഭാരവാഹിയോഗം ക്ലീന്‍ ചിറ്റ് നല്‍കി. മെഡിക്കല്‍ കോഴയില്‍ ആര്‍എസ് വിനോദിന് മാത്രമാണ് പങ്കെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

കോര്‍ കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലും മെഡിക്കല്‍ കോഴ കത്തിപ്പടര്‍ന്നു. വിവാദം ദേശീയതലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് പൊതുവികാരം. കേന്ദ്ര നേതൃത്വം കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന അമിത് ഷായുടെ സന്ദേശം ബിഎല്‍ സന്തോഷ് സംസ്ഥാന നേതാക്കളെ അറിയിച്ചു. എത്ര ഉന്നതരായാലും തല ഉരുളും. കോഴക്കൊപ്പം അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതും പാര്‍ട്ടി അതീവഗൗരവത്തോടെ കാണുന്നു.

കമ്മീഷന്‍ അംഗങ്ങള്‍ക്ക് രഹസ്യസ്വഭാവം സൂക്ഷിക്കാനായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ചളിവാരിയെറിയുന്നതിന് പകരം നടപടി അമിത് ഷാക്ക് വിടാമെന്ന നിലപാടാണ് ബിഎല്‍ സന്തോഷും എച്ച് രാജയും നിര്‍ദ്ദേശിച്ചത്. കോര്‍ കമ്മിറ്റിയുടേയും ഭാരവാഹിയോഗത്തിന്റെയും മിനുട്ടും ദില്ലിക്ക് കൈമാറും.സംസ്ഥാന സര്‍ക്കാറിന്റെ വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കും.

എല്ലാം ചെയ്തത് ആര്‍എസ് വിനോദ് ആണെന്നും അയാളെ പുറത്താക്കി എന്നുമാണ് ഔദ്യോഗിക വിശദീകരണം. ഒപ്പം എംടി രമേശിന് പൂര്‍ണ്ണ പിന്തുണയും നല്‍കുകയും ചെയ്തു. ഹവാലാ ഇടപാടിനെക്കുറിച്ച് വിജിലന്‍സ് എങ്ങിനെ അന്വേഷിക്കും, ഏത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എംടി രമേശിന് ക്ലീന്‍ ചിറ്റ് നല്‍കിയത്, ദില്ലിയിലുള്ള സതീഷ് നായര്‍, കുമ്മനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരിലറിയപ്പെട്ടിരുന്ന രാകേഷ് ശിവരാമന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം എന്ത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സ്ഥാനാർത്ഥി നിർണ്ണയ ചർച്ച; അവസാനഘട്ടത്തിലും സമ്മർദ്ദവുമായി എംപിമാർ, സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും
ഇനി കളിച്ചാൽ വിവരമറിയും; എണ്ണക്കപ്പലുകൾ തൊട്ടാൽ തിരിച്ചടി അതിശക്തമായിരിക്കും! ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്