പീഡനം: വിന്‍സെന്റ് രാജി വെക്കണമെന്ന് വനിതാ നേതാക്കള്‍; രാജി ഇപ്പോള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം

Published : Jul 22, 2017, 07:13 PM ISTUpdated : Oct 05, 2018, 12:42 AM IST
പീഡനം: വിന്‍സെന്റ് രാജി വെക്കണമെന്ന് വനിതാ നേതാക്കള്‍; രാജി ഇപ്പോള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം

Synopsis

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എ രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും  ഇപ്പോള്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃതലത്തിലെ ധാരണ. അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസനും അസാധരണ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അതേസമയം, വിന്‍സെന്റ് രാജിവയ്‌ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു .

പീഡനക്കേസില്‍ എം.വിന്‍സെന്റ് അറസ്റ്റിലാകും മുമ്പ്  തന്നെ കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ എം.എല്‍.എയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ധാര്‍മികതയുടെ പേരില്‍ രാജി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതേസമയം, തിടുക്കപ്പെട്ടുള്ള അറസ്റ്റിന് പിന്നില്‍ ഭരണപക്ഷത്തിന്റെ രാഷ്‌ട്രീയം മാത്രമെന്ന അഭിപ്രായമാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കുള്ളത്.

രാജിവയ്‌ക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ. സമാനമായ ആരോപണം നേരിട്ടപ്പോള്‍ എ.കെ ശശീന്ദ്രന്‍, ജോസ് തെറ്റയില്‍ എന്നിവര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചില്ലല്ലോ എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. അറസ്റ്റിനെ രാഷ്‌ട്രീയമായി നേരിടാനൊരുങ്ങുകയാണ് പ്രതിപക്ഷം.നിയമപരമായി പൊലീസ് നടപടിയെ നേരിടാനും നേതൃതലത്തില്‍ ധാരണയായി.

അതേസമയം, വിന്‍സെന്റ് രാജിവയ്‌ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കാത്തത് ജനാധിപത്യത്തിന് അപമാനമെന്നായിരുന്നു പി.കെ ശ്രീമതി എംപിയുടെ പ്രതികരണം. എം.എല്‍.എ ഹോസ്റ്റലിലേയ്‌ക്ക് പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിന്‍സെന്റിന്റെ കോലം കത്തിച്ചു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്