അമിത് ഷായുടെ ആസ്തി അഞ്ച് വര്‍ഷം കൊണ്ട് കൂടിയത് 300 ശതമാനം; പത്രങ്ങള്‍ വാര്‍ത്ത മുക്കി

By Web DeskFirst Published Jul 30, 2017, 2:59 PM IST
Highlights

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് കൂടിയത് 300 ശതമാനം.  ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യസഭ തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളായ ടൈസ് ഓഫ് ഇന്ത്യ, ഡിഎന്‍എ എന്നിവയുടെ  വെബ്‌സൈറ്റില്‍ നിന്ന് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത് സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനിലും ഇന്നലെ പുറത്തിറങ്ങിയ ഡിഎന്‍എ പത്രവുമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സ്വത്ത് വിവരവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുടെയും വിവരങ്ങള്‍ പുറത്തുവിട്ടത്.  5 വര്‍ഷം മുന്പ് എട്ടരക്കോടി രൂപയുണ്ടായിരുന്ന അമിത് ഷായുടെ ആസ്തി  34 കോടി രൂപയായി.  

രണ്ട് കോടി 60 ലക്ഷം കോടി രൂപയുടെ ബാധ്യത 47 ലക്ഷമായി കുറയുകയും ചെയ്തു. ഗുജറാത്ത്  നിയമസഭ തെരഞ്ഞെടുപ്പിലേയും രാജ്യസഭ തെരഞ്ഞെടുപ്പിലേയും സത്യവാങ്മൂലം താരതമ്യം ചെയ്തപ്പോഴാണ് അമിത് ഷായുടെ ആസ്തി 300 ശതമാനം കൂടിയെന്ന് വ്യക്തമായത്.  10 കോടി 38 ലക്ഷം രൂപയുടെ ആസ്തി പാരന്പര്യമായി കിട്ടിയതെന്നാണ് സത്യവാങ്മൂലത്തിലെ വിശദീകരണം. 

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിലെ സ്മൃതി ഇറാനിയുടെ ബി കോം ബിരുദമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ബി കോം ബിരുദമായി മാറിയത്.   റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ ഡിഎന്‍എ പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന് വാര്‍ത്ത നീക്കിയത് സമൂഹമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. പത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രസിദ്ധീകരിച്ചാണ് പത്രസ്ഥാപനങ്ങളുടെ ഉള്ളുകള്ളികള്‍  ടെക്കികള്‍ പൊളിച്ചത്.

click me!