സിപിഎമ്മിനെതിരെ രാജ്യവ്യാപകപ്രക്ഷോഭം തുടങ്ങുമെന്ന് അമിത് ഷാ

Published : Oct 03, 2017, 01:12 PM ISTUpdated : Oct 05, 2018, 01:07 AM IST
സിപിഎമ്മിനെതിരെ രാജ്യവ്യാപകപ്രക്ഷോഭം തുടങ്ങുമെന്ന് അമിത് ഷാ

Synopsis

കണ്ണൂര്‍: സി.പി.എമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പയ്യന്നൂരിൽ ജനരക്ഷ യാത്രയുടെ ഉദ്ഘാടത്തിലാണ് സി.പി.എമ്മിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ദില്ലിയിൽ നാളെ മുതൽ 17 വരെ സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് മാർച്ച് നടത്തും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോർച്ചയുടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പയ്യന്നൂരിൽ നടക്കുന്ന ഉദ്‌ഘാടന പരിപാടിക്ക് അമിത് ഷാ എത്തിയത്. ഉച്ചക്ക് 3 മണിയോടെയാണ് അമിത് ഷാ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കും. പയ്യന്നൂർ മുതൽ പിലാത്തറ വരെ ദേശീയ അധ്യക്ഷൻ പദയാത്രയിൽ ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. കനത്ത സുരക്ഷക്ക് നടുവിലാണ് പരിപാടി നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
എല്ലാ ചിത്രങ്ങളും ഒറിജിനൽ, എഐ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടില്ല, എല്ലാം വീഡിയോയിൽ നിന്ന് കട്ട് ചെയ്തതെന്ന് എൻ സുബ്രഹ്മണ്യൻ