അധ്യക്ഷനില്ലാത്ത ഒരു മാസം: ബിജെപി നേതൃയോഗം ഇന്ന്

Web Desk |  
Published : Jun 27, 2018, 06:47 AM ISTUpdated : Oct 02, 2018, 06:47 AM IST
അധ്യക്ഷനില്ലാത്ത ഒരു മാസം: ബിജെപി നേതൃയോഗം ഇന്ന്

Synopsis

സംസ്ഥാന പ്രസിഡണ്ടിനെ ചൊല്ലിയുള്ള ചർച്ചകളും യോഗത്തിലുണ്ടാകും

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസ്സോറാം ​ഗവർണറായി പോയതിനെ തുടർന്ന് സംസ്ഥാന ബിജെപിയ്ക്ക് അധ്യക്ഷനെ നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താനും അമിത്ഷായുടെ കേരളസന്ദർശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ബിജെപി നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും. അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവർ പങ്കെടുക്കും. 

നിർണായകമായ ലോക്സഭാ തിര‍ഞ്ഞെടുപ്പിലേക്ക് ഒരു മാസങ്ങൾമാത്രംഅവശേഷിക്കുമ്പോൾ നയിക്കാൻ നായകനില്ലാത്തതും നേതൃതലത്തിലുള്ള ചേരിപ്പോരും ബിജെപി അണികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡണ്ടിനെ ചൊല്ലിയുള്ള ചർച്ചകളും യോഗത്തിലുണ്ടാകും. ബി.എൽ സന്തോഷും എച്ച് രാജയും നിരവധി തവണ കേരളത്തിലെത്തി ചർച്ച നടത്തിയിട്ടും ഇതുവരെ സമവായം കണ്ടെത്താനായിട്ടില്സ. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്