Latest Videos

'പ്രതീക്ഷ നഷ്ടപ്പെട്ടു'; ഓങ് സാങ് സൂകിയ്ക്ക് നല്‍കിയ പുരസ്കാരം ആംനസ്റ്റി തിരിച്ചെടുത്തു

By Web TeamFirst Published Nov 13, 2018, 12:01 PM IST
Highlights

'നിങ്ങള്‍ ഇനി പ്രതീക്ഷയുടെയോ ധൈര്യത്തിന്‍റെയോ പ്രതീകമാകുമെന്നോ മനുഷ്യാവകശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നോ കരുതുന്നില്ല'

ലണ്ടന്‍: ഓങ് സാങ് സൂകിയ്ക്ക് നല്‍കിയ പരമോന്നത പുരസ്കാരം ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ തിരിച്ചെടുത്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി 'അംബാസിഡ‍ര്‍ ഓഫ് കണ്‍സൈന്‍സ്' എന്ന പുരസ്കാരമാണ്  2009 ല്‍ സൂചിയ്ക്ക് സമ്മാനിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്കാരമാണ് ഇത്. 

എന്നാല്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ ദുരിതത്തില്‍ ഇടപെടാത്ത സൂകിയ്ക്ക് ഇപ്പോള്‍ ഇതിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം തിരിച്ചെടുത്തത്. 
ബുദ്ധ വിശ്വാസികള്‍ ഭൂരിപക്ഷമായ മ്യാന്മാറില്‍നിന്ന് 720000 റോഹിങ്ക്യകളെയാണ് സൈന്യം കുടിയൊഴിപ്പിച്ചത്. വംശഹത്യയെന്നാണ് ഐക്യരാഷ്ട്ര സഭ പോലും സംഭവത്തെ വിശേഷിപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി 'അംബാസിഡ‍ര്‍ ഓഫ് കണ്‍സൈന്‍സ്' എന്ന പുരസ്കാരമാണ്  2009 ല്‍ സൂചിയ്ക്ക് സമ്മാനിച്ചത്. 

'നിങ്ങള്‍ ഇനി പ്രതീക്ഷയുടെയോ ധൈര്യത്തിന്‍റെയോ പ്രതീകമാകുമെന്നോ മനുഷ്യാവകശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നോ കരുതുന്നില്ല എന്നത് അഗാധമായ നിരാശയാണ് ഉണ്ടാക്കുന്നത്' - ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ചീഫ് കുമി നായ്ഡോ പറഞ്ഞു. ഈ പരമോന്നത പുരസ്കാരം പിന്‍വലിക്കുന്നതില്‍ ഏറെ വേദനയുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

മ്യാന്മാര്‍ സൈന്യത്തിന്‍റെ വീട്ടുതടങ്കലില്‍ 15 വര്‍ഷം കഴിഞ്ഞ സൂകി മനുഷ്യാവകാശ, സ്വാതന്ത്ര പ്രവര്‍ത്തകയെന്നാണ് ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്നത്. സംഭവത്തോട് പ്രതികരിക്കാന്‍ സൂകി ഇതുവരെയും തയ്യാറായിട്ടില്ല.  


 

click me!