
മാളികപ്പുറത്ത് നട തുറന്നാല്‍ സോപാനത്തിനും ശ്രീകോവിലിനും മുകളിലേക്ക് തുരുതുര തുണികളെറിയും. ചിലര്‍ കയ്യിലുള്ളതെല്ലാം വലിച്ചെറിയും. ഇത് എന്ത് ആചാരണമാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല.
മണിക്കൂറുകള്‍കൊണ്ട് സോപാനം മാലിന്യകൂമ്പാരമാകുന്നു. ഉടയാട സമര്‍പ്പണത്തെയാണ് അനാചാരക്കാര്‍ ഇങ്ങനെ വികൃതമാക്കിയത് മേല്‍ശാന്തി പുതുമന മനുനമ്പൂതിരി പറയുന്നു. ഇപ്പോള്‍ മാളികപ്പുറത്തെ അരയാല് നിറയെ തൊട്ടിലുകള്‍ കെട്ടിവെക്കുകയാണ്. സന്താനഭാഗ്യത്തിനാണെന്ന് കെട്ടുന്നവര്‍ പറയുന്നത്. പക്ഷ അങ്ങനെ ഒരു ആചാരവും ഇവിടെയില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി പറയുന്നു.
മണിമണ്ഡപമാണ് മറ്റൊരു അനാചാരത്തിന്റെ കേന്ദ്രം. അയ്യപ്പന്‍ ആദ്യം വന്നിരുന്നുവെന്ന സങ്കല്‍പ്പത്തില്‍ മണികെട്ടല്‍ എന്ന പരമ്പരാഗത ആചാരമുണ്ടിവിടെ. പക്ഷെ ആരും മണികെട്ടില്ല പകരം മണ്ഡപത്തെ ഭസ്തമം കൊണ്ടുമൂടുകയാണ്. ചിലര്‍ സ്വയം പൂജതന്നെ നടത്തും. കാണിക്കവഞ്ചിക്ക് മുകളില്‍ മഞ്ഞള്‍ നിറയ്ക്കുക, മരത്തില്‍ കറുപ്പ് കച്ചകെട്ടുക, അങ്ങനെ നീളുന്നു അനാചാരപ്പട്ടിക. ഇത്തരം അനാചാരങ്ങളുടെയെല്ലാം ഫലമായി ക്ഷേത്രപരിസരം മാലിന്യകൂമ്പാരമാവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam