
പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പബ്ലിക്ക് ഹൗസിംഗ് കോംപ്ലക്സിലെ തോട്ടം നനയ്കാനിറങ്ങിയ 11കാരിക്ക് പൊതു ടാപ്പില്‍ നിന്ന് ഷോക്കേറ്റ് ഗുരുതര പരിക്ക്. ഡെനീഷ്വര്‍ വുഡ്സ് എന്ന കുട്ടിക്കാണ് ചെടികള്‍ നനച്ചശേഷം പൊതുപൈപ്പ് അടയ്ക്കുന്നതിനിടെ ഷോക്കേറ്റത്. ഏകദേശം 240 വാട്ട് വൈദ്യുതിയാണ് പൈപ്പിലൂടെ കുട്ടിയുടെ ദേഹത്തേക്ക് പ്രവഹിച്ചത്. വൈദ്യുത ആഘാതത്തെത്തുടര്‍ന്നുളള വീഴ്ച്ചയില്‍ ഡെനീഷ്വറിന്റെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റു.
ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കൂളിംഗ് പാഡ് ഉപയോഗിച്ച് അവയവങ്ങളുടെ ചൂട് കുറച്ചു. എം.ആര്‍.ഐ. സ്കാനിംഗില്‍ ഡെനീഷ്വറിന്‍റെ തലയ്ക്കേറ്റ പരുക്ക് ഗുരുതരവും അതീവശ്രദ്ധയോടെ കൈകാര്യചെയ്യേണ്ടതുമാണെന്ന് പ്രിന്‍സ്സ് മാര്‍ഗരറ്റ് ഹോസ്പ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
എങ്ങനെയാണ് പുറത്തെ പൈപ്പിലേക്ക് വൈദ്യുതി എത്തിയതെന്ന് വ്യക്തമല്ല. ന്യൂട്രല്‍ കണ്ടക്ടറിലെ കുഴപ്പവും കുട്ടിയുടെ കൈയിലുണ്ടായിരുന്ന ജലാംശവും കാരണമായിരിക്കാം കുട്ടിക്ക് ഷോക്ക് ഏല്‍ക്കാനിടയായതെന്നാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അധികൃതരുടെ സംശയം. ഡെനീഷ്വര്‍ പൂന്തോട്ടം നനയ്ക്കുന്നതിനിടെ ഹൗസിംഗ് കോംപ്ലക്സിലെ താമസക്കാരിലൊരാളുടെ വീട്ടില്‍ വൈദ്യുതി നിലച്ചിരുന്നു. വൈദ്യുതി റീ കണക്റ്റ് ചെയ്യുന്നതിനിടെ വീട്ടുകാര്‍ക്കും നേരിയതോതില്‍ ഷോക്കേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam