മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി. പൂജപ്പുര മുടവൻമുഗളിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

തിരുവനന്തപുരം: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി. പൂജപ്പുര മുടവൻമുഗളിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചത്. ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാർ, എംഎൽഎമാർ, ചലച്ചിത്ര,സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. പൊതുദർശനത്തിൽ ഉടനീളം അമ്മയുടെ മൃതദേഹത്തിന് അരികിലായിരുന്നു മോഹൻലാലും കുടുംബവും. വൈകിട്ട് നാല് മണിയോടെ ഭർത്താവിനെയയും മൂത്തമകനെയും സംസ്കരിച്ചതിന്റെ തൊട്ടടുത്തായി ഒരുക്കിയ ചിതയിലായിരുന്നു ശാന്തകുമാരിയുടെ സംസ്കാരം. സംസ്കാര കർമങ്ങളിലും ചടങ്ങുകളിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മോഹൻലാലിൻ്റെ അമ്മക്ക് ഏഷ്യാനെറ്റ് ന്യൂസ് ആദരാഞ്ജലി അർപ്പിച്ചു. മുടവൻ മുഗളിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി അസി. എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ പുഷ്പചക്രം അർപ്പിച്ചു.

'ലാലുവിന്റെ അമ്മ മടങ്ങി'; കണ്ണീരോടെ മഹാനടന്റെ സുഹൃത്തുക്കൾ | Mohanlal's mother Santhakumari Amma