
തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എ കെജി സെന്‍റര്‍ അടക്കം പിണറായി വിജയന്‍റെ സർവതും അയ്യപ്പ ഭക്തർ അടിച്ചു തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. തിരുവനന്തപുരം പോത്തൻകോട് ഒരു പൊതുയോഗത്തിലാണ് എ എൻ രാധാകൃഷ്ണന്‍റെ പ്രകോപനപരമായ പ്രസംഗം.
യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. ഗുണ്ടകളായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam