എംഎല്‍എയുടെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Published : Feb 06, 2017, 04:38 PM ISTUpdated : Oct 04, 2018, 07:43 PM IST
എംഎല്‍എയുടെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Synopsis

വിജയവാഡ: എംഎല്‍എയുടെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകനെ ജനക്കൂട്ടത്തിനു മുന്നിലിട്ട് തല്ലിച്ചതച്ചു. ആന്ധ്ര പ്രദേശിലാണ് സംഭവം. തെലുങ്ക്ദേശം പാർട്ടി നേതാവ് ക്യഷ്ണമോഹന്‍റെ സഹോദരനാണ് മർദ്ദനത്തിന് നേത്യത്വം നൽകിയത്. നഗരമധ്യത്തിൽ നിരവധിയാളുകൾ നോക്കിനിൽക്കെയാണ് പത്രപ്രവർത്തകനെ വടിയുപയോഗിച്ച് ഇയാൾ തല്ലി ചതച്ചത്.

ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ എം എൽ എ അമൻചി കൃഷ്ണ മോഹൻറെ സഹോദരന്‍ അമൻചി സ്വാമുലുവാണ് മുതിർന്ന പത്രപ്രവർത്തകനായ എം നാഗാർജുന റെഡ്ഡിയെ തെരുവില്‍ ക്രൂരമായി മർദിച്ചത്. പിന്നോക്ക ജനങ്ങൾക്കായുള്ള പ്രത്യേക പദ്ധതി പ്രകാരമുള്ള വായ്പ എംഎൽഎയും സഹോദരനും ഉപയോഗിച്ചതായും തുക തിരിച്ചടക്കാൻ വിസമ്മതിച്ചതായും നാഗാർജുന റെഡ്ഡി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം.

ചിരാല പട്ടണത്തിൽ നിരവധിയാളുകൾ നോക്കിനിൽക്കെയാണ് പത്രപ്രവർത്തകനെ വടിയുപയോഗിച്ച് തല്ലിയത്. സഹായത്തിനായി അദ്ദേഹം നിലവിളിച്ചെങ്കിലും ആരുമെത്തിയില്ല. അക്രമത്തിൽ ഇടപെടാതെ പലരും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. എം.എൽ.എയുടെ സഹോദരൻ അമൻചി സ്വാമുലുവിനെതിരെ കേസെടുത്തിട്ടുണ്ട്. ക്ഷെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നാഗാർജുനയെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ