
ഈസ്റ്റ് ഗോദാവരി: കേരളത്തിലേക്കാവശ്യമായ ജയ അരി ഉൽപ്പാദിപ്പിക്കുന്ന ആന്ധ്രയിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു. നിലം നികത്തുന്നത് പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കാനും ചെമ്മീൻ കൃഷി നടത്താനും. നെൽകൃഷി ആദായകരമല്ലെന്ന് കർഷകർ പറയുന്നു.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ല വർഷങ്ങളായി കേരളത്തിന്‍റെ നെല്ലറയാണ്. മലയാളികൾ ചോറുണ്ണണമെങ്കിൽ അരി ഇവിടെ നിന്ന് എത്തണം. ഒന്നു രണ്ടുമല്ല വർഷം 31 ലക്ഷം ടൺ അരിയാണ് വരവ്.എന്നാൽ നെൽകൃഷി ലാഭകരമല്ലെന്ന് കണ്ട് ആന്ധ്രയിലെ കർഷകർ നെൽവയലുകൾ നികത്തുകയാണ്.
ഒരു ഏക്കറിൽ നെൽകൃഷി ചെയ്യാൻ ചെലവ് 1500 രൂപയാകും. നാൽപതിനായിരം രൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം. പക്ഷേ ഇതിന്‍റെ പകുതി പോലും കിട്ടുന്നില്ല. 2,48000 ഹെക്ടറിൽ കൃഷി ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 160000 ഹെക്ടറിലേക്ക് നെൽകൃഷി ചുരുങ്ങി.
നെൽപ്പാടങ്ങൾ നികത്തി പാർപ്പിട സമുച്ചയം നിർമ്മിക്കാനും ചെമ്മീൻ കൃഷി നടത്താനുമാണ് കർഷകർക്ക് ഇപ്പോൾ താൽപ്പര്യം. കർഷക തൊഴിലാളികൾക്ക് തൊഴിലും നഷ്ടമായി. ഒരു ഏക്കർ പാടം ചെമ്മീൻ കൃഷിക്ക് പാട്ടം നൽകിയാൽ വർഷം ഒരു ലക്ഷം രൂപ കിട്ടും.പിന്നെന്തിനാണ് നെൽകൃഷി ചെയ്യുന്നതെന്ന് കർഷകർ പറയുന്നു.
ആന്ധ്രയിലെ കർഷകർ നെൽകൃഷി കൈവിടുന്നോടെ ജയ അരിയെ ആശ്രയിക്കുന്ന മലയാളികൾ പ്രതിസന്ധിയിലാകും.നെൽകൃഷി പ്രോൽസാഹിപ്പിക്കാനും ജയ അരിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാനും സർക്കാർ ശക്തമായ നടപടിയെടുത്താലേ ഭാവിയിൽ ഈ പ്രതിസന്ധി മറികടക്കാനാകൂ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam