
ലഖ്നൗ: ഹോട്ടിലില്‍ റൂമില്ലെന്ന് പറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പൊലീസുകാരുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ലഖ്നൗവ്വിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരാണ് ഇവര്‍. ഹോട്ടല്‍ ജീവനക്കാരെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മഫ്തിയിലുള്ള പൊലീസുകാര്‍ ഹോട്ടലിന്‍റെ വരാന്തയില്‍ നിന്ന് ഹോട്ടല്‍ ജീവനക്കാരാട് സംസാരിക്കുന്നതും പിന്നീട് ഇവരെ മര്‍ദ്ദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ തങ്ങളോട് മാത്രമല്ല ഹോട്ടലില്‍ റൂമെടുത്ത വ്യക്തികളോടും പൊലീസുകാര്‍ മോശമായി പെരുമാറിയെന്ന് ഹോട്ടല്‍ മാനേജര്‍ ആരോപിക്കുന്നു.
കെട്ടിടത്തിന്‍റെ താഴത്തെ നില മുതല്‍ രണ്ടാമത്തെ നിലവരെയുള്ള റൂമുകളില്‍ തട്ടി ബഹളം വയ്ക്കുകയും തുറന്നു കിടന്ന റൂമുകളിലെ ആളുകളെ ഇവര്‍ അടിക്കുകയും ചെയ്തതായി മാനേജര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പലരും പണം പോലും അടയ്ക്കാതെ രാത്രി തന്നെ റൂം ഒഴിഞ്ഞെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് അലമബാഗ് സെര്‍ക്കിള്‍ ഓഫീസര്‍ വ്യക്തമാക്കി.
#CCTV: Policemen returning from local polls duty thrash hotel employees in Lucknow after being told that no room was available. (26.11.2017) pic.twitter.com/v2Az2tCY06
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam