
വടക്കാഞ്ചേരി: അനിൽ അക്കര എംഎൽഎ വാർത്താസമ്മേളനത്തിൽ വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം. പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടികാട്ടി യുവതി നൽകിയ ഹർജി ഇന്ന് കോടതി തള്ളി.
തൃശൂർ ഡിസിസിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അനിൽ അക്കര യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസിന് ലഭിച്ച പരാതിയിൽ അനിൽ അക്കരക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ മൊഴി ഈസ്റ്റ് എസ്ഐ രേഖപ്പെടുത്തി.
തന്‍റെ പേര് വെളിപ്പെടുത്താൻ എംഎഎൽഎക്ക് അനുമതി നൽകിയിരുത്തായി ഇതിൽ തനിക്ക് പരാതിയില്ലെന്നും യുവതി മൊഴി നൽകി. ഇന്ത്യ ശിക്ഷനിയമപ്രകാരം ഇനി എംഎഎൽഎക്കെതിരെ കുറ്റം നിലൽക്കില്ല. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടികാട്ടി പൊലീസ് കോചടതിക്ക് വൈകാതെ റിപ്പോർട്ട് നൽകും.
യുവതിയുടെ പേര് വെളിപ്പെടുത്തിയതിന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷമനെതിരെ എടുത്ത കേസ് തൃശൂര്‍ അസിസറ്റ് കമ്മീഷണർ അന്വേഷിച്ചുവരുകയാണ്. ഇതിനിടെ അന്വേഷണത്തിന്രേ പേരിൽ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അന്വേഷണം അട്ടിമറിക്കുന്നതായും ചൂണ്ടികാട്ടി യുവതി നൽകിയ ഹര്‍ജി കോടതി തള്ളി.
കോടതി മേൽനോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് അതിനാൽ പുതിയ ആരോപണങ്ങളിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. കൂടുതൽ പരാതികളുണ്ടെങ്കിൽ സ്വകാര്യ അന്യായം ന,കാമെന്നും വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam