
എറണാകുളം: ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതി ജസ്റ്റിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി.
കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തുടരുകയാണ്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആൻലിയയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെസമീപിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസിൽ പ്രതിയായ ആൻലിയയുടെ ഭർത്താവ് ജസ്റ്റിൻ കഴിഞ്ഞ ദിവസം ചാവക്കാട് കോടതിയിൽ കീഴടങ്ങിയിരുന്നു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ക്രൈംബ്രാഞ്ച് അന്നക്കരയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി. ഇനി തൃശ്ശൂർ റെയിൽവേ സ്റ്റേഷനുൾപ്പെടെ മറ്റ് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാർ നദിയിൽ നിന്നും ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്.
ഭൃതൃ വീട്ടിലെ പീഡനമാണ് മരണത്തിന് കാരണമെന്നാണ് പരാതി. സംഭവദിവസം ബെഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാൻ ജസ്റ്റിനാണ് ആൻലിയയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആൻലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam