ഒരു ആംആദ്മി എംഎല്‍എ കൂടി അറസ്റ്റില്‍

Web Desk |  
Published : Jul 31, 2016, 08:38 AM ISTUpdated : Oct 04, 2018, 07:16 PM IST
ഒരു ആംആദ്മി എംഎല്‍എ കൂടി അറസ്റ്റില്‍

Synopsis

ദില്ലി: ദില്ലിയില്‍ എഎപി എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. എഎപി പ്രവര്‍ത്തകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നരേല എംഎല്‍എ ശരദ് ചൗഹാനെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എമാരെ തുടരെ അറസ്റ്റ് ചെയ്യുന്നതില്‍ കേജ്രിവാള്‍ ബിജെപി പോര് രൂക്ഷമാകുന്നതിനിടിയിലാണ് പുതിയ അറസ്റ്റ്.

എഎപി എംഎല്‍എമാര്‍ക്കെതിരെ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ദില്ലി പോലീസിനെ ഉപയോഗിക്കുന്നുവെന്നും, തന്നെ കൊലപ്പെടുത്താന്‍ പോലും മോദി മടിക്കില്ലെന്നുമുള്ള കേജ്രിവാളിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് മറ്റൊരു എംഎല്‍എയെ കൂടി ദില്ലി പോലീസ് അറസ്റ്റ്‌ ചെയ്തത്. ദില്ലിയില്‍ ലൈംഗിക പീഢനത്തിനിരയായ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തക ആത്ഹത്യ ചെയ്ത കേസ്സിലാണ് എഎപി എംഎല്‍എ ശരദ് ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. കെസ്സുമായി ബന്ധപ്പെട്ട് 11 എഎപി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രാദേശിക എഎപി നേതാവ് രമേശ് ഭരദ്വാജ് തന്നെ പീഡിപ്പിച്ചു എന്ന് എഎപി പ്രവര്‍ത്തക നേരത്തെ പരാതി പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസം രമേഷിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രമേഷിനെ സംരക്ഷിക്കാന്‍ എഎപി എംഎല്‍എ ശരദ് ശ്രമിക്കുന്നുണ്ടെന്നും ആത്മഹത്യക്ക് മുന്‍പ് സോണി ആരോപിച്ചിരുന്നു. ആദ്യ അറസ്റ്റിന് ശേഷം പുറത്തിറങ്ങിയ രമേഷ് ഭരദ്വാജിന്റെ നിരന്തരമായി മാനസിക പീഡനത്തെ തുടര്‍ന്നാണ് സോണി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതില്‍ നരേല എംഎല്‍എ ശരത്തിന് പങ്കുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു. എംഎല്‍എയുടെ അറസ്റ്റ് മോദിയുടെ രാഷ്ട്രീയ പകപോക്കലിന്റെ തുടര്‍ച്ചയാണെന്ന് എഎപി ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ്‍യെ രാജ്യതലസ്ഥാനത്ത് വിളിച്ചത് ഭയപ്പെടുത്താൻ, ഡൽഹിയിൽ എന്ത് അന്വേഷണം? സംശയങ്ങളും ചോദ്യങ്ങളുമായി ഡിഎംകെ
'അവർ ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ല'; സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ