ടോക്യോ ഒളിമ്പിക്സില്‍ 200 ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിക്കും: പ്രധാനമന്ത്രി

By Web DeskFirst Published Jul 31, 2016, 7:10 AM IST
Highlights

ന്യൂ‍ല്‍ഹി: 2020ലെ ടോക്യോ ഒളിംപിക്സിൽ 200 ഇന്ത്യൻ താരങ്ങളെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റൺ ഫോർ റിയോ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
താരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലനം നടത്താമെന്നും പരീശീലകനെ താരങ്ങള്‍ക്കു തന്നെ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു താരത്തിന് 3 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെയാണ് കേന്ദ്രസർക്കാർ ചെലവാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റിയോയിലെത്തുന്ന ഇന്ത്യൻ താരങ്ങളെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്ന് മൻ കി ബാത്ത് പരാപാടിയിൽ നരേന്ദ്രമോദി ആവശ്യപ്പെട്ടു.

click me!