എടിഎമ്മിൽ നിക്ഷേപിക്കാൻ പോയ 20 ലക്ഷം രൂപയുമായി വാന്‍ഡ്രൈവര്‍ മുങ്ങി

Published : Dec 18, 2016, 02:51 PM ISTUpdated : Oct 04, 2018, 04:59 PM IST
എടിഎമ്മിൽ നിക്ഷേപിക്കാൻ പോയ 20 ലക്ഷം രൂപയുമായി വാന്‍ഡ്രൈവര്‍ മുങ്ങി

Synopsis

ബംഗളുരുവിൽ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ഇരുപത് ലക്ഷം രൂപയുമായി വാനിന്റെ ഡ്രൈവർ കടന്നു കളഞ്ഞു. പിന്നീട് നടത്തിയ അന്വേഷത്തിൽ വാനും പണവും എച്ച്എസ്ആർ ലേ ഔട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

അസം സ്വദേശിയായ ഡ്രൈവർ ഹുസൈനായി പൊലീസ് അന്വേഷണം തുടങ്ങി. മുരുഗേശപാളയത്തിലെ എടിഎമ്മിൽ പണം നിറക്കാൻ സുരക്ഷ ഉദ്യോഗസ്ഥനും ജീവനക്കാരും പോയപ്പോഴാണ് ഹുസൈൻ വാനുമായി കടന്നുകളഞ്ഞത്.

കഴിഞ്ഞ മാസം  എടിഎമ്മിൽ നിറക്കാനായി പോയ ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപയുമായി കടന്നകളഞ്ഞ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയും ഉണ്ടായിട്ടില്ല'; മന്നം ജയന്തി ആഘോഷത്തിനിടെ നടത്തിയത് സൗഹാർദ സംഭാഷണമെന്ന് പിജെ കുര്യൻ
110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണ‌മെന്ന് മുഖ്യമന്ത്രി; എൽഡിഎഫ് ജാഥ ഫെബ്രുവരി 1 മുതൽ, നിലപാട് മയപ്പെടുത്തി സിപിഐ