
തിരുവനന്തപുരം: വീണ്ടും ബ്ലേഡ് മാഫിയയുടെ ക്രൂരത. നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ പലിശ സംഘം അഞ്ച് മണിക്കൂർ വീട്ടിൽ പൂട്ടിയിട്ടതായി പരാതി. നെയ്യാറ്റിൻകര മാങ്കോട്ടുകോണം സ്വദേശി ബിന്ദുവിനെ പൊലീസ് എത്തി മോചിപ്പിച്ചു. ഒരു സ്ത്രീക്കെതിരെ കേസെടുത്തു. ഒരു സ്ത്രീക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
നെയ്യാറ്റിൻകര മാങ്കോട്ടുകോണം സ്വദേശി ബിന്ദുവിനെയാണ് നാരായമുട്ടം സ്വദേശി യശോദയും മക്കളും ഗുണ്ടകളും ചേർന്ന് പൂട്ടിയിട്ടത്. ഒത്ത് തീർപ്പ് ചർച്ചക്കായി വിളിച്ചു വരുത്തിയശേഷം യശോദയുടെ ബന്ധുവീട്ടിൽ ഇന്നലെ വൈകീട്ട് പൂട്ടിയിട്ടെന്നാണ് പരാതി. സമീപവാസിയായ ഒരാൾ വിളിച്ചതനുസരിച്ച് പൊലീസ് എത്തി രാത്രി ഒൻപത് മണിയോടെയാണ് ബിന്ദുവിനെ മോചിപ്പിച്ചത്.
ആറ് വർഷം മുമ്പാണ് ബിന്ദുവിന്റെ ഭർത്താവ് യശോദയുടെ കയ്യിൽ നിന്ന് 30,000 രൂപ കടം വാങ്ങിയത്. ഭർത്താവ് മരിച്ചതോടെ തൊഴിലുറപ്പ് ജോലിക്ക പോയി 65000 രൂപ ഇതിനകം തിരിച്ചുകൊടുത്തുവെന്നാണ് ബിന്ദു പറയുന്നത്. കൂടുതൽ പണത്തിനായി എന്നും ഭീഷണിപ്പെടുത്താറുണ്ടെന്നാണ് പരാതി. യശോദയ്ക്കെതിരെ പൊലീസ് കേസെടുത്തു. തുടർ അന്വേഷണത്തിന് ശേഷം കൂടുതൽ പേരെ പ്രതിയാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam