അന്ത്യോദയ എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പായി; എംപിയുടെ നേതൃത്വത്തില്‍ സ്വീകരണം

Published : Sep 02, 2018, 04:34 PM ISTUpdated : Sep 10, 2018, 02:13 AM IST
അന്ത്യോദയ എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പായി; എംപിയുടെ നേതൃത്വത്തില്‍ സ്വീകരണം

Synopsis

കൊച്ചുവേളി-- മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് തീവണ്ടിക്ക് തിരൂരില്‍ സ്റ്റോപ്പായി. തീവണ്ടിക്ക് ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ തീവണ്ടിക്ക് തിരൂരില്‍ സ്വീകരണം നല്‍കി.  

മലപ്പുറം:  കൊച്ചുവേളി-- മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് തീവണ്ടിക്ക് തിരൂരില്‍ സ്റ്റോപ്പായി. തീവണ്ടിക്ക് ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ തീവണ്ടിക്ക് തിരൂരില്‍ സ്വീകരണം നല്‍കി.

മലപ്പുറം ജില്ലയിലെ പ്രധാന റയില്‍വേ സ്റ്റേഷനായ തിരൂരില്‍ അന്ത്യോദയ എക്സ്പ്രസ് തീവണ്ടിക്ക് സ്റ്റോപ്പില്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.ആദ്യം സ്റ്റോപ്പ് അനുവദിക്കാതിരുന്ന കാസര്‍കോടും ആലപ്പുഴയിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് സ്റ്റോപ്പ് അനുവദിച്ചെങ്കിലും അപ്പോഴും തിരൂരിനെ തഴഞ്ഞു. 

ഇടി മുഹമ്മദ് ബഷീര്‍ എംപി ദില്ലിയില്‍ റയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ഇതു സംബന്ധിച്ച് നിവേദനം നല്‍കി. പിന്നാലെ ജനപ്രതിനിധികളുടേയും ആക്ഷൻ കമ്മിറ്റിയുടേയും നേതൃത്വത്തില്‍   സമരങ്ങളും തുടങ്ങി. അവസാനം ജനകീയ ആവശ്യത്തിന് റയില്‍വേ വഴങ്ങി.വലിയ വരവേല്‍പ്പാണ് അന്ത്യോദയ തീവണ്ടിക്ക് തിരൂരില്‍ നാട്ടുകാര്‍ നല്‍കിയത്.

താത്ക്കാലിക സ്റ്റോപ്പാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. വരുമാനം  പരിശോധിച്ച് അനകൂലമെങ്കില്‍ പിന്നീട് സ്ഥിരം സ്റ്റോപ്പാക്കി മാറ്റും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച പാമ്പാടിയിൽ
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം