തൂത്തുകുടിയിൽ കോപ്പർ പ്ലാന്‍റിനെതിരായ സമരത്തില്‍ അക്രമം: നാലുപേര്‍ കൊല്ലപ്പെട്ടു

Web Desk |  
Published : May 22, 2018, 02:47 PM ISTUpdated : Jun 29, 2018, 04:09 PM IST
തൂത്തുകുടിയിൽ കോപ്പർ പ്ലാന്‍റിനെതിരായ സമരത്തില്‍ അക്രമം: നാലുപേര്‍ കൊല്ലപ്പെട്ടു

Synopsis

തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരായ പ്രതിഷേധ സമരത്തിൽ വൻ അക്രമം.

തൂത്തുകുടി: തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരായ പ്രതിഷേധ സമരത്തിൽ വൻ അക്രമം. പൊലീസ് വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.  പത്തോളം പേര്‍‌ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു.  

സമരത്തിന്‍റെ 100 ആം ദിവസാചരണത്തിന് ആയിരക്കണക്കിന് പ്രതിഷേധക്കാർ തൂത്തുക്കുടിയിലെത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത്  കളക്ടർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതേസമയം, നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാർ  കളക്ട്രേറ്റിലേറ്റ്  നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു.

പ്രതിഷേധക്കാർ കളക്ട്രേറ്റ് വളപ്പിലുണ്ടായിരുന്ന വാഹനക്കൾക്ക് തീയിട്ടു. തുടർ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ജാഗ്രതയിലാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും