
ലക്നൗ: ദളിത് ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ കുറിച്ച് വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി നേതാവ്. ഉത്തര്‍ പ്രദേശിലെ വിദ്യാഭ്യാസമന്ത്രി അനുപമ ജസ്‍വാളിന്റെ പ്രസ്താവനയാണ് ബിജെപിയ്ക്ക് തലവേദനയാകുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ യഥാക്രമം ലഭ്യമാകുന്നുണ്ടോയെന്ന് അറിയാനാണ് കൊതുകുകടി പോലും അവഗണിച്ച് ദളിത് കുടുംബങ്ങളില്‍ എത്തുന്നത് എന്നാണ് അനുപമയുടെ പ്രസ്താവന.
ദളിത് ഭവനങ്ങളില്‍ പോയുള്ള ബിജെപി നേതാക്കളുടെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് അനുപമയുടെ പ്രസ്താവന പുറത്ത് വരുന്നത്. യുവാക്കളെയും വനിതകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഇവിടെ ഒരു സർക്കാർ നിലവിൽ വന്നിരിക്കുന്നത് ആദ്യമായാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ഉന്നമനം ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. അതിനായി എല്ലാ മന്ത്രിമാരും കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. രാത്രി മുഴുവൻ കൊതുകുകടി സഹിച്ചാണു ഞങ്ങൾ ദലിത് ഭവനങ്ങളിൽ സമയം ചെലവഴിക്കുന്നത്. അങ്ങനെ പദ്ധതികളുടെ കൃത്യമായ നിർവഹണം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന് പകരം അവര്‍ക്ക് പോഷക സംപുഷ്ടമായ ആഹാരം ഉറപ്പ് വരുത്തുകയാണ് വേണ്ടതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. അവർക്കു മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യവും ഇതിനൊപ്പം ഉറപ്പാക്കുന്നതിന് പകരം ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സി.പി. റായ് പ്രതികരിച്ചു. ഇതാദ്യമല്ല ബിജെപി നേതാക്കൾ ദലിത് ഭവനസന്ദർശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam