അന്‍വറിന് സര്‍ക്കാര്‍ തുണ: തടയണ കേസില്‍ സ്റ്റേ നീക്കാതെ സര്‍ക്കാര്‍

By Web DeskFirst Published Jun 21, 2018, 8:20 AM IST
Highlights
  • കഴിഞ്ഞ ഡിസംബര്‍ ഇരുപതിന് നേടിയ സ്റ്റേക്കെതിരെ സര്‍ക്കാര്‍ ഇനിയും അനങ്ങിയിട്ടില്ല

കക്കാടംപൊയില്‍:  വനത്തില്‍ നിന്നുത്ഭവിക്കുന്ന  കാട്ടരുവി തടഞ്ഞാണ്  പി വി അന്‍വര്‍ തടയണ നിര്‍മ്മിച്ചത്.  നിര്‍മ്മാണം നിയമവിരുദ്ധവും ദുരന്തസാധ്യതയുള്ളതുമാണെന്ന്  കണ്ടെത്തി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ പൊളിക്കാന്‍ ഉത്തരവിട്ടു.തന്റെ ഭാഗംകേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി  അന്‍വറിന്റെ ഭാര്യാപിതാവ്  അബ്ദുല്‍ലത്തീഫ് ഹൈക്കോടതിയെ സമീപിച്ച്  സ്റ്റേ വാങ്ങി. 

കഴിഞ്ഞ ഡിസംബര്‍ ഇരുപതിന് നേടിയ സ്റ്റേക്കെതിരെ സര്‍ക്കാര്‍ ഇനിയും അനങ്ങിയിട്ടില്ല. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വസ്തുതാവിവരങ്ങള്‍ അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസിന് കൈമാറിയിരുന്നുവെന്നാണ് മലപ്പുറം ജില്ലാകളക്ടറുടെ പ്രതികരണം. എന്നാല്‍ പരിശോധിക്കാതെ പറയാനാവില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.  

2015ലാണ് കക്കാടംപൊയിലിന് സമീപം ചീങ്കണ്ണിപാലിയില്‍ അന്‍വര്‍ തടയണ നിര്‍മ്മിച്ചത്. നിയമലംഘനം നടന്നുവെന്ന് വനംവകുപ്പ് കണ്ടെത്തിയതിന് പിന്നാലെ സ്ഥലം ഭാര്യപിതാവിന്‍റെ പേരിലേക്ക് മാറ്റുകയായിരുന്നു. തടയണയല്ല മഴവെള്ള സംഭരണിയാണെന്നായിരുന്നു ആര്‍ഡിഒയുടെ തെളിവെടുപ്പില്‍  ഭാര്യാപിതാവിന്റെ വാദം. 

ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച ശേഷം ഈ വാദം  തള്ളി ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിച്ചുനീക്കണമെന്ന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ  ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്റ്റേനീക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എംപി വിനോദ് ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി നല്‍കിയിട്ടുണ്ട്.പ്രതികരണം.

click me!