
വിമർശനങ്ങൾ ശക്തമായതോടെ ഡോണൾഡ് ട്രംപ് മുട്ടു മടക്കി. അനധികൃത കുടിയേറ്റക്കാരിൽ നിന്നും കുട്ടികളെ വേർപ്പെടുത്തുന്ന നടപടിയിൽ നിന്നും അമേരിക്ക പിന്മാറി.അനധികൃത കുടിയേറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികൾ തുടരുമെന്നും അതേസമയം കുടുംബത്തെ വേർപിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി
അനധികൃത കുടിയേറ്റക്കാരെ ജയിലിൽ അടക്കുന്നതിന് മുന്നോടിയായി കൈകുഞ്ഞുങ്ങളെ അടക്കം അച്ഛനമ്മമാരിൽ നിന്നും വേർപെടുത്തുന്ന അമേരിക്കൻ നടപടി ഏറെ വിവാദമായിരുന്നു.കൈകുഞ്ഞുങ്ങളെയും വിദ്യാർത്ഥികളെയും ഗോഡൗണുകളിലും ടെന്‍റുകളിലും അടക്കം തയ്യാറാക്കി പ്രത്യേക ക്യാന്പുകളിലേക്ക് മാറ്റിയതോടെ ഐക്യരാഷ്ട്ര സഭയും അമേരിക്കക്കെതിരെ രംഗത്ത് എത്തിയിരുന്നും.അമേരിക്കൻ ജനതയും ഒടുവിൽ ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപ് വരെ എതിർത്തതോടെ ഡോണൾഡ് ട്രംപ് എല്ലാ തരത്തിലും ഒറ്റപ്പെട്ടു.ഭാര്യയും മകൾ ഇവാൻകയും വിയോജിപ്പ് രേഖപ്പെടുത്തിയതായി ട്രംപ് തന്നെ വെളിപ്പെടുത്തി. .തുർന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ചേർത്തതിന് ശേഷം ട്രംപ് തന്നെ തീരുമാനം പ്രഖ്യാപിച്ചു.
അതെ സമയം അനധികൃതമായി അതിർത്ത് കടന്നെത്തുന്നവരോട് മറ്റ് വിട്ടുവീഴ്ചകളുണ്ടാകില്ല.ക്രിമിനൽ നടപടികൾ തുടരും.അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് വ്യക്തമാക്കി അധികാരത്തിലെത്തിയ ട്രംപിന്‍റെ തീരുമാനങ്ങൾ പരിധി കടന്നതും തുടർന്ന് പിൻവലിക്കേണ്ടി വന്നതും രാഷ്ട്രീയമായി ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ .യുഎൻ വിമർശനത്തിന് പിന്നാലെ അമേരിക്ക ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിൽ നിന്നും പിൻമാറിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam