ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വിവാദത്തില്‍

Published : Jun 14, 2017, 08:49 AM ISTUpdated : Oct 05, 2018, 01:01 AM IST
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വിവാദത്തില്‍

Synopsis

ആന്ധ്രാപ്രദേശ്: മുന്‍ ബിഎസ്എഫ് ജവാന്‍ നിര്‍ന്ധിതമായി തടവില്‍ പാര്‍പ്പിച്ച 13കാരിക്കൊപ്പമുള്ള ഫോട്ടോ ഔദ്യോഗിക പേജിലൂടെ പ്രചരിപ്പിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിവാദത്തില്‍. നാഗേശ്വര്‍ റാവു എന്ന ബിഎസ്എഫ് ജവാന്‍ താന്‍ വിവാഹം കഴിച്ചതാണെന്ന പേരില്‍ 13 വയസ്സുകാരിയെ കാശ്മീരില്‍ 45 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷം ഗുണ്ടൂര്‍ പോലീസിന്‍റെ നേതൃത്വത്തിലാണ് കുട്ടിയെ മോചിപ്പിച്ചത്. 

നാട്ടില്‍ തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയും വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ രാജകുമാരിയും പെണ്‍കുട്ടിയും കുടുംബവുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലൂടെ പ്രചരിച്ചത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ ചിത്രം പ്രചരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പോക്‌സോ, നിര്‍ഭയ നിയമപ്രകാരം കുട്ടിയെ കടത്തിക്കൊണ്ടു പോയ ബിഎസ്എഫ്  ജവാന്‍ നാഗേശ്വര്‍ റാവുവിനെതിരെ കേസ് എടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ