അല്ലു അര്‍ജ്ജുന്‍ ഫാന്‍സ് അസോസിയേഷന്‍ ക്ഷമ ചോദിച്ചതായി അപര്‍ണ്ണ പ്രശാന്തി

By web deskFirst Published May 13, 2018, 9:26 PM IST
Highlights
  • അല്ലു അര്‍ജ്ജുന്‍ ചിത്രത്തിനെ വിമര്‍ശിച്ച സിനിമാ നിരൂപക അപര്‍ണ പ്രശാന്തിനിക്ക് നേര അല്ലു അര്‍ജുന്‍ ആരാധകര്‍ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ക്ഷമ ഫാന്‍സ് അസോസിയേഷന്‍ ക്ഷമ ചോദിച്ചതായി അപര്‍ണ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

അല്ലു അര്‍ജ്ജുന്‍ ചിത്രത്തിനെ വിമര്‍ശിച്ച സിനിമാ നിരൂപക അപര്‍ണ പ്രശാന്തിനിക്ക് നേര അല്ലു അര്‍ജുന്‍ ആരാധകര്‍ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ക്ഷമ ഫാന്‍സ് അസോസിയേഷന്‍ ക്ഷമ ചോദിച്ചതായി അപര്‍ണ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

അല്ലു അര്‍ജ്ജുന്റെ പുതിയ ഡബ്ബിങ്ങ് ചിത്രം ' എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ'  കണ്ടു തലവേദനയെടുത്തു എന്ന അപര്‍ണ്ണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകരുടെ തെറിവിളിക്ക് കാരണമായത്. പോസ്റ്റിന് താഴെ അല്ലു ആരാധകരുടെ അസഭ്യ വര്‍ഷമായിരുന്നു. ചിലര്‍ കൂട്ട ബലാത്സംഗ ഭീഷണിയും ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ അപര്‍ണ്ണ പോലീസിനെ സമീപിച്ചതോടെയാണ് ക്ഷമാപണവുമായി ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയത്. 

അപര്‍ണ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:  


അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന സംസ്ഥാന സെക്രട്ടറി പ്രഭു ശാന്തിവനം എന്ന ആള്‍ വിളിച്ചിരുന്നു. ഉണ്ടായ അപമാനത്തില്‍ ക്ഷമ ചോദിക്കുന്നതിനൊപ്പം ഇതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഉണ്ടെങ്കില്‍ കണ്ട് പിടിക്കുന്ന നിമിഷം അവരെ പുറത്താക്കാം എന്ന് ഉറപ്പു തന്നു. ഇന്ന് അല്ലു അര്‍ജുന്‍ ഉദ്ഘാടനം ചെയ്യേണ്ടി ഇരുന്ന സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് എതിരെ അവര്‍ നടത്തുന്ന കാമ്പയിന്‍ ഈ കാരണത്താല്‍ താത്ക്കാലികമായി ഉപേക്ഷിച്ചു എന്നും പറഞ്ഞു. കൃത്യമായ ബൈയിലോയോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്നാണ് അവര്‍ പറയുന്നത്. 

കേരളത്തിലെ ഒരു താരാരാധക സംഘടന സംഘടനാ മര്യാദകള്‍ പറയുന്നതും പാലിക്കും എന്ന് ഉറപ്പ് തരുന്നതും സന്തോഷമുള്ള കാഴ്ചയാണ്. ഒരു സംഘം ആള്‍ക്കാര്‍ കമന്റ് ഡിലീറ്റ് ചെയ്തു പ്രൊഫൈല്‍ കളഞ്ഞു പോയി. മറ്റൊരു പുതിയ സംഘം തെറി വിളികളില്‍ നിന്ന് മാറി പരിഹാസങ്ങളും മാപ്പ് പറയാന്‍ ആവശ്യപ്പെടലുമായി ആ ഫോട്ടോക്കും മറ്റു പോസ്റ്റുകള്‍ക്കും താഴെ സജീവമായി നില്‍ക്കുന്നുണ്ട്. പോസ്റ്റ് റിമൂവ് ചെയ്യാന്‍ ഉള്ള റിപ്പോര്‍ട്ട് അടിച്ച മെസേജുകള്‍ ഇപ്പഴും ഫില്‍റ്റര്‍ ഫോള്‍ഡറില്‍ ഇപ്പഴും വന്നു കിടക്കുന്നുണ്ട്. കേസിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചകള്‍ ഇല്ല. എന്തായാലും സംഘടനയുടെ ഐക്യപ്പെടലില്‍ സന്തോഷം..പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ ഏറെ സന്തോഷം..നന്ദി

click me!