
പമ്പ: ശബരിമലയില്‍ അപ്പം ഉത്പാദനം നിര്‍ത്തിവച്ചു. അരവണ ഉത്പാദനം അഞ്ചിലൊന്നായി കുറച്ചു. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതാണ് കാരണം. ദിവസം 48000 ടിന്‍ അരവണയാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത് 9600 ടിന്‍ മാത്രമാണ്. അപ്പം ഉത്പാദനം നിര്‍ത്തിവച്ചതോടെ അപ്പം വിഭാഗത്തിലെ ജീവനക്കാർക്ക് ജോലിയില്ല.
ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വില്‍പന കുറയുമ്പോള്‍ മുമ്പും ഉല്‍പ്പാദനം നിര്‍ത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം, ഭക്തന്മാര്‍ക്ക് ഒരു തടസ്സവുമില്ലാതെ ഭഗവാനെ തൊഴുത് പോകാനുള്ള അവസരമുണ്ടെന്ന് നിലയ്ക്കലിലെ ക്രമസമാധാന ചുമതലയുളള എസ്പി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഇന്ന് 11 മണിവരെ 25000 ആളുകള്‍ ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസികളിലെ കണക്കു വച്ചാണിത്. ഇന്ന് മാത്രം ശബരിമലയില്‍ കെഎസ്ആര്‍ടിസി 427 സര്‍വീസുകള്‍ നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam