250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു

Published : Feb 14, 2026, 04:28 PM IST
nurse

Synopsis

നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഭാഗമായി നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു. നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള (ഹോസ്പ്പിറ്റല്‍) നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവര്‍ക്ക് ഒരു വര്‍ഷത്തേയും, ജനറൽ നഴ്സിങ് പാസ്സായവര്‍ക്ക് മൂന്നു വർഷത്തെയും പ്രവൃത്തി പരിചയം നിർബന്ധമാണ്.

അപേക്ഷകർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ മേഖലയിൽ ജോലി ചെയ്തിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയര്‍ ഗ്യാപ്പ് ഒരു വര്‍ഷത്തിലധികം ആകരുത്. ഉയർന്ന പ്രായപരിധി 2026 മെയ് 31ന് 36 വയസ്സ് അധികരിക്കരുത്. ഉദ്യോഗാര്‍ത്ഥികൾക്ക് www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് 2026 ഫെബ്രുവരി 23 നകം അപേക്ഷ നല്‍കാവുന്നതാണ്.

ജീരിയാട്രിക്‌സ് സ്പെഷ്യാലിറ്റിയിലും വിദേശ രാജ്യങ്ങളില്‍ ക്ലിനിക്കൽ പ്രവൃത്തി പരിചയമുള്ളവര്‍ക്കും, 200-ൽ അധികം ബെഡ്ഡുകളുള്ള ആശുപത്രികളിലോ മെഡിക്കൽ കോളേജുകളിലോ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. വയോജന പരിചരണത്തില്‍ ജീരിയാട്രിക്‌സ് അല്ലെങ്കിൽ ദീർഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുളള ഹോം കെയർ/നഴ്‌സിംഗ് ഹോം, പ്രത്യേകിച്ച് ഇൻ-പേഷ്യന്റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. ഐ.സി.യു (ICU), ഇൻറർമീഡിയറ്റ് കെയർ യൂണിറ്റ് (IMC), ജനറൽ വാർഡ്, സർജിക്കൽ–മെഡിക്കൽ വാർഡുകൾ, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും; എന്നാൽ എമർജൻസി വിഭാഗം, എൻ.ഐ.സി.യു (NICU), പീഡിയാട്രിക്സ്, പി.ഐ.സി.യു (PICU), സ്കൂൾ നഴ്‌സിംഗ്, വാക്സിനേഷൻ നഴ്‌സിംഗ്, കമ്മ്യൂണിറ്റി ഹെൽത്ത് എന്നിവയിൽ മാത്രം പരിമിതമായ പ്രവൃത്തി പരിചയം പരിഗണിക്കപ്പെടുകയില്ല.

പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരി‍‍ജ്ഞാനം നിര്‍ബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജർമൻ ഭാഷയിൽ ബി 1 ലെവൽ പരിശീലനം നേടേണ്ടതാണ്. A2 ലെവലിൽ 70% നേടുന്ന ഉദ്യോഗാർത്ഥികളെ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നതും കോഴ്സ് ഫീ തിരികെ നൽകുന്നതുമാണ്. 70% മാർക്കോടെ B1 ലെവൽ പൂർത്തിയാകുന്ന മുറയ്ക്ക് കോഴ്‌സ് ഫീയുടെ ബാക്കി തുക തിരികെ നൽകുന്നതുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. 

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതൽ വിവരങ്ങൾക്ക് 0471-2770577, 2770536, 2770540, 2770548 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോൺഗ്രസ്; വെറും ഒരു മണിക്കൂർ മാത്രം ദൂരം, മണിപ്പൂരിലേക്ക് വരൂ എന്ന് പരിഹാസം
മഞ്ചേശ്വരത്ത് കന്നുകാലികളുമായി എത്തിയ 2 യുപി സ്വദേശികൾക്ക് ക്രൂരമർദനം; 5 പേർക്കെതിരെ കേസെടുത്ത് പൊലീസ്