മെഡിക്കൽ കോളേജുകളിൽ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ച് ഉത്തരവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കും മാറ്റം

Published : Jun 05, 2026, 10:46 PM IST
doctors

Synopsis

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികളിലേക്ക് പുതിയ നിയമനങ്ങളായി.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികളിലേക്ക് പുതിയ നിയമനങ്ങളായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ജയചന്ദ്രൻ സൂപ്രണ്ട് സ്ഥാനത്ത് തുടരും. എറണാകുളം മെഡിക്കൽ കോളേജിൽ ഡോ. അനൂപ് ജോസഫിനെയും തൃശൂർ മെഡിക്കൽ കോളേജിൽ ഡോ. ലിജോ കൊല്ലനൂരിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഡോ. ടിജി തോമസാണ് പുതിയ സൂപ്രണ്ട്. ഡോ.ഹരീഷ് ചന്ദ്രനെ ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടായും ഡോ.ലക്ഷ്മിയെ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ടായും നിയമിച്ചു.​

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിലമ്പൂരിൽ ആളില്ലാത്ത തക്കം നോക്കി വീടിന്റെ ഭിത്തി തുരന്ന് മോഷണ ശ്രമം, സംഭവം നടന്നത് ഇന്നലെ രാത്രി, അന്വേഷണമാരംഭിച്ച് പൊലീസ്
ബസിൽ നിന്ന് ഇറങ്ങാനൊരുങ്ങിയ യാത്രക്കാരിയെ ചാരി നിന്നു, കൈ ഷാൾ കൊണ്ട് മറച്ചു; ബസിലെ മോഷണ ദൃശ്യങ്ങൾ പുറത്ത്, പ്രതി പിടിയിൽ