
കഴിഞ്ഞ ചൊവ്വാഴ്ച മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന ആരതിയെയും വിഷ്ണുവിനെയും യുവതീയുവാക്കളെയാണ് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരികളാണ് സദാചാര പൊലീസ് ചമഞ്ഞ് വിരട്ടാന്‍ ശ്രമിച്ചത്. ഇവര്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ സ്‌റ്റേഷനില്‍ ചെല്ലണമെന്നായി. ഇതോടെ, യുവാവ് ഈ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തറിയിച്ചു. നിങ്ങള്‍ ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു രണ്ട് വനിതാ പൊലീസുകാര്‍ ഇവരെ സമീപിച്ചത്. എന്താണ് പ്രശ്‌നമെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ വര്‍ഗറായി ഇരിക്കുകയാണ് എന്നു പറഞ്ഞു. തങ്ങള്‍ എന്ത് വള്‍ഗറാണ് കാണിച്ചതെന്ന് വിശദീകരിക്കണം എന്നു പറഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചിരുന്നു എന്നായി. അതു ചോദ്യം ചെയ്തപ്പോള്‍, ഉമ്മ വെച്ചു എന്നായി ആരോപണം. തുടര്‍ന്ന്, ഇവരോട് പൊലീസ് സ്‌റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് ഇക്കാര്യം ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. ഇത് നിരവധി പേര്‍ കാണുകയും ഇതിനെതിരെ പ്രതിഷേധമുയരുകയും ചെയ്തു.
അതിനെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ രണ്ടു പൊലീസുകാര്‍ കൂടി എത്തി. സ്‌റ്റേഷനില്‍ കൊണ്ടുപോവുമെന്ന് പറഞ്ഞ് അവര്‍ ബഹളം വെച്ചതായി വിഷ്ണു പറഞ്ഞു. തുടര്‍ന്ന്, സ്‌റ്റേഷനില്‍ പോയപ്പോള്‍, അവിടെനിന്നും ഇരുവരുടെയും വീട്ടുകാരെ വിളിച്ച് മക്കള്‍ വള്‍ഗറായി ഇരുന്നതായി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ്, ഇരുവരും വിവാഹിതരാവാന്‍ പോവുന്നതായും തങ്ങള്‍ക്കതില്‍ പ്രശ്‌നമില്ലെന്നും പറഞ്ഞപ്പോള്‍ ഇരുവരെയും വിടുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി വിഷയത്തില്‍ ഇടപെടുകയും പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുനന് ഇവരുടെ വിവാഹം പൊലീസ് ഇടപെട്ട് നേരത്തെയാക്കിയെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും നിറയുകയാണ്. പിങ്ക് പൊലീസിനെക്കൊണ്ട് ആദ്യമായൊരു ഗുണമുണ്ടായെന്നൊക്കെയുള്ള തരത്തിലാണ് പരിഹാസങ്ങള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam