
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് മഷിയേറ്. രാജസ്ഥാനിലെ ബികാനെറിൽ വച്ചായിരുന്നു മഷിയേറ്. എബിവിപി പ്രവർത്തകരായ ദിനേശ് ഓജ, വിക്രം സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. മഷിയെറിഞ്ഞവരെ ദൈവം രക്ഷിക്കട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ട്വിറ്ററിൽ കെജ്‍രിവാളിന്‍റെ പ്രതികരണം. നേരത്തെ ജോധ്പൂരിൽ നിന്ന് ബികാനേറിലേക്ക് യാത്ര ചെയ്യുന്പോൾ കെജ്‍രിവാളിനെ കരിങ്കൊടി കാണിച്ച വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ ഓപ്പറേഷന്‍റെ ദൃശ്യങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടണമെന്ന കെജ്‍രിവാളിന്‍റെ പരാമർശത്തിന് പിന്നാലെയാണ് മഷിയാക്രമണം ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam