തെറ്റ് പറ്റിയിട്ടുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

Web Desk |  
Published : Apr 29, 2017, 05:13 AM ISTUpdated : Oct 05, 2018, 01:02 AM IST
തെറ്റ് പറ്റിയിട്ടുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

Synopsis

ദില്ലി മുന്‍സിപ്പല്‍ കോപ്പറേഷന്‍ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ വലിയ അസംതൃപ്തിയാണ് നിലനില്‍ക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഈ സാഹചര്യത്തിലാണ് സ്വയം വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തുന്നത്. തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആത്മപരിശോധനക്ക് ഈ അവസരം ഉപയോഗിക്കുമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രവര്‍ത്തിയാണ് ആവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോടും വോട്ടര്‍മാരോടും സംസാരിച്ചിരുന്നെന്നും കെജ്‌രിവാള്‍ പ്രസ്താവനയില്‍ പറയുന്നു. ഈയിടെ തെരഞ്ഞെടുപ്പ് നടന്ന ദില്ലിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി വന്‍ വിജയമാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തെത്താന്‍ ആം ആദ്മിക്ക് കഴിഞ്ഞുവെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം പിന്നിലാണ്. ആം ആദ്മി. ഗോവ, പഞ്ചാബ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയം നേടാമെന്ന് ആം ആദ്മി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും നിരാശയായിരുന്നു ഫലം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ