അരവിന്ദ് കെജ്‍രിവാൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് മാപ്പ് പറഞ്ഞു

By Web DeskFirst Published Mar 19, 2018, 3:47 PM IST
Highlights

അരവിന്ദ് കെജ്‍രിവാൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് മാപ്പ് പറഞ്ഞു

ദില്ലി: അരവിന്ദ് കെജരിവാൾ കേന്ദ്ര മന്ത്രി നിതിൻ ഖഡ്കരിയോടും മാപ്പുപറഞ്ഞു. പഞ്ചാബിലെ മുൻ മന്ത്രിയോടും മാപ്പുപറഞ്ഞ് കേസ് പിൻവലിപ്പിച്ചതിനെ പിന്നാലെയാണ് നിതിൻ ഗഡ്കരിയോടും കെജരിവാൾ മാപ്പ് പറഞ്ഞത്. കപിൽ സിബലിനെതിരെ നടത്തിയ പരാമര്‍ശത്തിലും കെജരിവാൾ മാപ്പപേക്ഷ നൽകി.

പഞ്ചാബ് മുൻ മന്ത്രി വിക്രം മജീതിയയോട് മാപ്പ് പറഞ്ഞ് മാനന്ഷട കേസ് പിൻ വലിച്ചത് ആംആദ്മി പാര്‍ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരിക്കെയാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോടും അരവിന്ദ് കെജരിവാൾ മാപ്പുപഞ്ഞത്. വ്യക്തിപരമായി ഒരു വിരോധവും ഇല്ലെന്നും ശരിയെന്ന് ഉറപ്പാക്കാതെ ആരോപണങ്ങൾ ഉന്നയിച്ചതിൽ പശ്ചാതാപമുണ്ടെന്നും കെജരിവാളിന്‍റെ മാപ്പപേക്ഷയിൽ പറയുന്നു. 

ഇന്ത്യയിൽ അഴിമതിക്കാരായ നേതാക്കളുടെ പട്ടികയിലാണ് നിതിൻ ഗഡ്കരിയുടെ പേരും ഉള്ളതെന്നായിരുന്നു കെജരിവാൾ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ആരോപണം. മാപ്പപേക്ഷ നൽകിയതിനെ തുടര്‍ന്ന് കെജരിവാളിനെതിരെയുള്ള മാനനഷ്ട കേസ് ഖഡ്ക്കരി പിൻവലിച്ചു. ഇതുകൂടാതെ കപിൽ സിബൽ നൽകിയ മാനനഷ്ട കേസിലും കെജരിവാൾ മാപ്പപേക്ഷ നൽകി. ടെലികോം കമ്പനിക്കായി സിബലിന്‍റെ മകൻ കോടതിയിൽ ഹാജരായതിനെ വിമര്‍ശിച്ച് നടത്തിയ ആരോപണത്തിനെതിരെയായിരുന്നു ഈ കേസ്. 

അതേസമയം കേസുമായി മുന്നോട്ടുപോകുമെന്ന് കപിൽ സിബൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി കേഅരുണ് ജയ്റ്റ്ലി ഉൾപ്പടെയുള്ളവര്‍ നൽകിയ മാനഷ്ട കേസുകളും കെജരിവാളിനെതിരെയുണ്ട്. അതിലും മാപ്പപേക്ഷ നൽകുമെന്നാണ് സൂചന. കെജ് രിവാളിന്‍റേത് കീഴടങ്ങൽ രാഷ്ട്രീയമാണെന്ന വിമര്‍ശനമാണ് ആംആദ്മി പാര്‍ടിയിൽ നിന്നുതന്നെ ഉയരുന്നത്. പഞ്ചാബിൽ 20 എം.എൽ.എമാരിൽ 10 പേര്‍ കെജരിവാളിനോട് സഹകരിക്കാനാകില്ലന്ന് വ്യക്തമാക്കികഴിഞ്ഞു.

click me!