
മുംബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ തനിച്ചായ പിതാവ് ബോണി കപൂറിന് കൂട്ടായി മകന്‍ അര്‍ജുന്‍ കപൂര്‍ ദുബായിലേക്ക് തിരിച്ചു. ശനിയാഴ്ചയാണ് ശ്രീദേവി ദുബായിലെ ഹോട്ടലില്‍ മരിച്ചത്. ഇന്ന് രാത്രിയോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കും. ഇതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ക്കായാണ് അര്‍ജുന്‍ ദുബായിലേക്ക് തിരിച്ചത്.
ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണയുടെ മകനാണ് അര്‍ജുന്‍. മോണ 2012 ല്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. മരണ വാര്‍ത്ത അറിഞ്ഞ ഉടനെ പുതിയ ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ച് അര്‍ജുന്‍ മുംബൈയ്ക്ക് തിരിച്ചിരുന്നു.
ബോണിയുടെ ആദ്യഭാര്യ മോനയില്‍ അര്‍ജുന്‍, അന്‍ഷുല എന്നീ മക്കളാണ് ഉള്ളത്. 1990 കളുടെ തുടക്കത്തില്‍ ശ്രീദേവിയുമായി ബന്ധം ആരംഭിച്ച ബോണി ശ്രീദേവി ഗര്‍ഭിണിയായപ്പോള്‍ മോനയേയും മക്കളെയും ഉപേക്ഷിച്ച് പോവുകയായിരുന്നു. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam