ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാര ജേതാക്കളെ ഇന്നറിയാം

Published : Aug 03, 2017, 06:56 AM ISTUpdated : Oct 04, 2018, 08:10 PM IST
ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാര ജേതാക്കളെ ഇന്നറിയാം

Synopsis

ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന, അര്‍ജുന   പുരസ്‌കാര ജേതാക്കളെ ഇന്നറിയാം. ജസ്റ്റിസ് സി എസ് താക്കറിന്റെ അധ്യക്ഷതയിലെ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് ജേതാക്കളെ തീരുമാനിക്കുന്നത്.  രാവിലെ 10.30നു സമിതി യോഗം ചേരും.  ഹോക്കി താരം സര്‍ദാര്‍ സിംഗ്, പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ ദേവേന്ദ്ര ജജാറിയ,ദീപ മാലിക്, മാരിയപ്പന്‍ തങ്കവേലു, മനോജ് കുമാര്‍ തുടങ്ങിയവര്‍  ഖേല്‍രത്‌ന പട്ടികയില്‍ ഇടംപിടിച്ചു.  

പിടി ഉഷയും വീരേന്ദര്‍ സെവാഗും സമിതിയില്‍ അംഗമാണ്. നീന്തല്‍ താരം സജന്‍ പ്രകാശ്, ഷൂട്ടിംഗ് താരം അയോണിക പോള്‍,  ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പുജാര,ഹര്‍മന്‍ പ്രീത് കൗര്‍, ഫുട്‌ബോള്‍ താരം ജെജെ ലാല്‍ പെഖുല,  ബില്യാര്‍ഡ്സ് താരം വിദ്യ പിള്ള,ചെസ്സ് താരം 
എസ്പി സേതുരാമന്‍, അത്‌ലറ്റ് പികെ ജെയ്‌സണ്‍,ഹോക്കി താരം റിതു റാണി  തുടങ്ങിയ താരങ്ങളാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഉള്ളത്. ഇത്തവണ കേരളം ആരെയും നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം, കോഴിക്കോട് ജില്ലയിൽ വ്യാപക നാശം
ഇറാന്‍ യുദ്ധം പരിഹരിക്കാന്‍ നാളെ പാക്കിസ്താനില്‍ ഉന്നതതല ചര്‍ച്ച; നീക്കത്തിനു പിന്നില്‍ പല താല്‍പ്പര്യങ്ങള്‍!