
കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ കൊച്ചിയിൽ ആർപ്പോ ആർത്തവം പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സംവിധായകൻ പ രഞ്ജിത് അടക്കമുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കാൻ എത്തി. നാളെ മുഖ്യമന്ത്രി ആർപ്പോ ആർത്തവ വേദിയിൽ എത്തിയേക്കും. ശബരിമല സ്ത്രീപ്രവേശന വിധിയെ തുടർന്ന് നടക്കുന്ന ആർത്തവ അയിത്തത്തിനെതിരെയാണ് കൊച്ചിയിൽ ആർപ്പോ ആർത്തവം പരിപാടി നടക്കുന്നത്. ആർത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും രാജേന്ദ്ര മൈതാനി വരെ ആർത്തവ റാലി സംഘടിപ്പിച്ച് സാംസ്‌കാരിക പ്രവർത്തകരും ട്രാൻസ്‌ജോൺഡേഴ്സും അടക്കം നിരവധി പേർ റാലിയിൽ പങ്കെടുത്തു.
കോവനും സംഘവും, ഊരാളി ബാൻഡ്, അടക്കമുള്ള സംഘങ്ങൾ ആർപ്പോ ആർത്തവത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്‍റെ വനിതാ ശിശുക്ഷേമ വകുപ്പ് നടത്തുന്ന ശാസ്ത്രപ്രദര്‍ശനവും പരിപാടിയോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. ആർപ്പോ ആർത്തവം റാലി സമ്മേളനം സംവിധായകൻ പ രഞ്ജിത് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി കെ ആര്‍ മീരയും ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ആർപ്പോ ആർത്തവത്തിൽ പങ്കാളികളായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam