നെല്ലിക്കുഴി പീഡനം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

By Web DeskFirst Published Oct 7, 2016, 5:36 PM IST
Highlights

കോതമംഗലം: നെല്ലിക്കുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.കേസിലെ 13 ആം പ്രതിയായ അബിനാസാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് ക്രൈംബ്രാഞ്ചിന്‍റെ  പിടിയിലായത്

2011 ലാണ് നെല്ലിക്കുഴി സ്വദേശിനിയായ 14 വയസ്സുകാരി  പെണ്‍കുട്ടിയെ പല സമയങ്ങളിലായി 34 പേര്‍ പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ നെല്ലിക്കുഴിയില്‍ ഓട്ടോ ഡ്രൈവറായിരുന്നു അബിനാസ്.

കേസിലെ 33 പ്രതികളും അറസ്റ്റിലായിരുന്നു.13 ആം പ്രതിയായ അബിനാസ് പിടികൊടുക്കാതെ സൗദിയിലേക്ക് കടന്നു.പോലീസ് അന്വേഷണത്തിലെ വീഴ്ചകളെ തുടര്‍ന്ന് കേസ് ക്രൈബ്രാംഞ്ചിന് കൈമാറി.തുടര്‍ന്ന് അബിനാസിനെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.സൗദിയില്‍ നിന്ന് മുംബൈവഴി നാട്ടിലെത്താന്‍ ശ്രമിച്ച അബിനാസിനെ,വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വച്ചു. തുടര്‍ന്ന് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ആലുവയിലെത്തിച്ച് ഇയാളെ കോടതിയില്‍ ഹാജരാക്കി.കോടതി ഇയാളം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

click me!