
മട്ടാഞ്ചേരി വിഷമദ്യദുരന്ത കേസിലെ മുഖ്യപ്രതി കഞ്ചാവ് കേസില്‍ പിടിയിലായി. എറണാകുളം കങ്ങരപ്പടി സ്വദേശിനി ജീനയാണ് മൂന്നര കിലോ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിലായത്. ലഹരി മൊത്തവ്യാപാര ശൃംഖലയിലെ കണ്ണിയാണ് ജീനയെന്ന് പൊലീസ് പറഞ്ഞു.
രാത്രിയിലെ വാഹന പരിശോധനക്കിടെ എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ നിന്ന് പിടിയിലായ പച്ചാളം സ്വദേശി മനുവില്‍ നിന്നാണ് മറീന എന്ന് വിളിക്കുന്ന ജീനയെക്കുറിച്ച് വിവരം ലഭിക്കുന്നത്. കഞ്ചാവിന്‍റെ ചില്ലറ വില്‍പ്പനക്കാരനാണ് മനുവെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മനു നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജീനയുടെ കളമശ്ശേരി കങ്ങരപ്പടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 3.6 കിലോ കഞ്ചാവ് കണ്ടെടുത്തു. എറണാകുളം നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ കഞ്ചാവ് എത്തിച്ചിരുന്നത് ജീനയുടെ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു.
14 പേര്‍ മരിച്ച 1995ലെ മട്ടാഞ്ചേരി വിഷമദ്യദുരന്ത കേസിലെ മുഖ്യപ്രതിയാണ് ജീന. ഹൈക്കോടതി ഇവരെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മൂന്ന് തവണ ജീന കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് 40,000 രൂപയോളം വിലവരും. ജീനയ്‌ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam