
നാലു കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ പുതിയതും പഴയതുമായ നോട്ടുകളുമായി മൂന്ന് മലയാളികളെ ബംഗളുരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശകളായ മുഹമ്മദ് അഫ്സല്‍, അബ്‍ദുള്‍ നാസിര്‍, ഷംസുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പണം കേരളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബംഗളുരു പൊലീസ് അഡിഷണല്‍ കമ്മിഷണര്‍ എസ് രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളുരു വിമാനത്താവളത്തിലേക്കുള്ള റോഡില്‍ നടത്തിയ പരിശോധനയിലാണ് നാല് കോടി പന്ത്രണ്ട് ലക്ഷത്തി എഴുപത്തിയെണ്ണായിരത്തി മൂന്നൂറ് രൂപ പൊലീസ് പിടിച്ചെടുത്തത്. വൈകീട്ട് പരിശോധനക്കിടെ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ഒരു വാഹനത്തെ പൊലീസ് പിന്തുടര്‍ന്നു. ഈ വാഹനത്തില്‍ നിന്നു പച്ചക്കറികള്‍ കയറ്റിയ മറ്റൊരു വാഹനത്തിലേക്ക് പണം കയറ്റുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അഫ്സല്‍, താമരശ്ശേരി സ്വദേശികളായ അബ്ദുള്‍ നാസിര്‍, ഷംസുദ്ദീന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു..ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പണം കേരളത്തിലേക്ക് കൊണ്ട് പോകുകയായിരുന്നുവെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായവര്‍ക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്നതും ഇവര്‍ക്ക് പുറമെ ഇടപാടില്‍ ആര്‍ക്കൊക്കെ പങ്കുണ്ട് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam