
വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയില്‍. ചാവക്കാട് സ്വദേശിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്.
ആലുവ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തെക്കുറിച്ച് ആലുവ പൊലീസ് പറയുന്നതിങ്ങനെ- പെണ്‍കുട്ടിയുടെ വീടിനടുത്തുളള കമ്പനിയില്‍ ഡ്രൈവറായിരുന്നു ചാവക്കാട് സ്വദേശി ഷംസീര്‍. പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായശഷം പീഡനത്തിനിരയാക്കി. പിന്നെ ഇയാള്‍ ജോലി ഉപേക്ഷിച്ച് മുങ്ങിയെന്നാണ് പരാതി. ഇതിനിടെ മറ്റൊരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായി. മോഷണക്കേസില്‍ ഇയാളെ ജാമ്യത്തിലിറക്കാന്‍ പെണ്‍കുട്ടി തന്റെ മൂന്ന് പവന്റെ മാല വിറ്റു. വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി നാടു വിട്ടു.വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ബംഗലൂരുവില്‍ നിന്നു പോലീസ് പിടികൂടി വൈദ്യപരിശോധന നടത്തിയപ്പോഴാണ്, പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞത്. ഈ കേസിലാണ് ചാവക്കാട് മണത്തല പുത്തന്‍വീട്ടില്‍ ഷംസീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചാവക്കാട്ടെ ഒരു കൊലപാതക കേസിലെ പ്രതിയെ ഒളിപ്പിച്ച കേസിലും ഷസീര്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam