ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട, ഒരാള്‍‌ പിടിയില്‍

By Web DeskFirst Published Jul 26, 2016, 5:27 PM IST
Highlights

ഇടുക്കി ചെമ്പകപ്പാറയിൽ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്തിയിരുന്ന അമ്പതു കിലോ ഉണക്ക കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.

രഹസ്യ വിവരത്തെ തുടർന്ന് അയിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിയിരുന്ന കഞ്ചാവ് പിടികൂടിയത്. പിന്നിലെ സീറ്റുകൾക്കടിയിൽ മൂന്ന് ചാക്കുകളിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു അമ്പതു കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  കാറിലുണ്ടായിരുന്ന മൂന്നുപ്രതികളിൽ ഒരാളായ ഇടുക്കി ഉപ്പുതോട് സ്വദേശി റെജിയും അറസ്റ്റിലായി. ഓടി രക്ഷപെട്ട മറ്റു രണ്ടു പ്രതികളെ പിടികൂടാനുളള ശ്രമങ്ങൾ തുടരുകയാണെന്ന് എക്സൈസ് സി.ഐ. പറഞ്ഞു.

ആന്ധ്രപ്രദേശിൽ നിന്ന് വിൽപനക്കായ് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പിടിയിലായ പ്രതി കുറ്റസമ്മതം നടത്തിയതായ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  ഇരുട്ടും പ്രതികൂല കാലാവസ്ഥയുമാണ് രണ്ട് പ്രതികൾ ഓടി രക്ഷപെടാൻ കാരണം ചെമ്പകപ്പാറ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതിലും ആന്ധ്ര പ്രദേശ് ഒറീസ സംസ്ഥാനങ്ങളിൽ കഞ്ചാവ് കൃഷി നടത്തുന്നതിലും പ്രധാന കണ്ണിയാണ് ഷാജി.

 

click me!