വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം; നായയുടെ ഉടമ അറസ്റ്റില്‍

Published : Feb 07, 2018, 04:54 PM ISTUpdated : Oct 05, 2018, 01:36 AM IST
വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം; നായയുടെ ഉടമ അറസ്റ്റില്‍

Synopsis

വയനാട്: വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം നായയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി കാരിച്ചാല്‍ സ്വദേശി ജോസാണ് അറസ്റ്റിലായത്. വൈത്തിരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.  ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

അംബേദ്കര്‍ കോളനിയിലെ രാജമ്മയാണ് കഴിഞ്ഞ ദിവസം വളര്‍ത്തുനായുടെ കടിയേറ്റ് മരിച്ചത്. അതീവ അക്രമസ്വഭാവം കാണിക്കുന്ന റോട്വീലർ  ഇനത്തിലെ നായാണ് രാജമ്മയെ  ആക്രമിച്ചത് .  രാവിലെ സമീപത്തെ തോട്ടത്തില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം  ജോലിക്ക് പോയതായിരുന്നു രാജമ്മ.

തോട്ടത്തിനു സമീപമുണ്ടായിരുന്ന നായ അപ്രതീക്ഷിതമായി ചാടി വീഴുകയായിരുന്നു. മറ്റു രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രാജമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരയ്ക്കല്‍ ജോസ് എന്നയാളുടെ വീട്ടില്‍ വളര്‍ത്തുന്ന റോട്വീലര്‍ വിഭാഗത്തില്‍പ്പെട്ട നായയാണ് കടിച്ചത്. ഉടമസ്ഥനെതിരെ അപകടകരമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ വര്‍ത്തല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളഴ്‌ ചേര്‍ത്ത് കേസെടുത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ