ദളിത് യുവതികളുടെ അറസ്റ്റ്: മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസ് അയച്ചു

By Asianet NewsFirst Published Jul 2, 2016, 4:33 PM IST
Highlights

ദില്ലി: തലശ്ശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപി ലോക്‌നാഥ് ബെഹറയ്ക്കും നോട്ടീസ് അയച്ചു.

യുവതികളെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാണു നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് നാലാഴ്ച്ചയ്ക്കുള്ളില്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തലശ്ശേരി കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലാണു യുവതികളെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജയിലിലടച്ചത്.

click me!