ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണി: ബിജെപി പ്രവർത്തകന്‍ അറസ്റ്റില്‍

By Web TeamFirst Published Oct 24, 2018, 6:48 AM IST
Highlights

ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. 

നിലയ്ക്കലിലെ ലാത്തിചാർജിന് പിന്നാലെയാണ് ഇയാൾ മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഐടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് കേസ്. അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത് നേരിയ സംഘർഷത്തിന് ഇടയാക്കി.

പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായ കമന്‍റുകളിടുന്നവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച  പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് പൊലീസ് നേരത്തെ കേസെടുത്തത്. ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ഐജിയുടെ ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്‍റും പോസ്റ്റുമിട്ടയാള്‍ക്കും അപകീര്‍ത്തികരമായ കമന്‍റുകളിട്ടവര്‍ക്കെതിരെയുമാണ് കേസ്. 

click me!