കെ എസ് ആര്‍ ടി സി ജീവനക്കാരെ മർദ്ദിച്ച സംഭവം; നാലു പേര്‍ പിടിയില്‍

Published : Sep 22, 2016, 06:19 PM ISTUpdated : Oct 05, 2018, 03:47 AM IST
കെ എസ് ആര്‍ ടി സി ജീവനക്കാരെ മർദ്ദിച്ച സംഭവം; നാലു പേര്‍ പിടിയില്‍

Synopsis

കൊച്ചി: കെ എസ് ആര്‍ ടി സി ബസ്സിന്റെ ചില്ല് തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത കേസിൽ നാലു പേരെ നോർത്ത് പറവൂർ പോലീസ് പിടികൂടി. ഉത്രാടം നാളിൽ പറവൂർ -ചാത്തനാട് റോഡിൽവെച്ചായിരുന്നു ആക്രമണം.

ഉത്രാടം നാളിൽ രാത്രി പത്തരയ്ക്കാണ് ചാത്തനാട് പളളിയാക്കൽ പളളിക്ക് സമീപം വെച്ച് കെഎസ് ആർടിസി ബസ് ആക്രമിച്ചത്.രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.ബസിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ച് തകർത്തു.ആക്രമണം തടയാൻ ശ്രമിച്ച ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചസംഘം പോലീസ് എത്തുന്നതിന് മുൻപേ കടന്നു കളയുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച്  ചാത്തനാട് ഭാഗത്തേക്കുളള സർവ്വീസ് കെഎസ്ആർടിസി നിർത്തി. റൂറൽ ജില്ലാ പോലീസ് മേധാവി ഉണ്ണിരാജന്റെ നി‍ർദേശത്തെത്തുടർന്ന് പോലീസ് ഊ‍ർജിത അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.ചെറായി സ്വദേശികളായ ജയൻ,അമൽജിത്ത്,ആഷിഖ് ആനന്ദ്,ആഷിക് കെ ബാബു എന്നിവരാണ് കേസിൽ പിടിയിലായത്.പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്
മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്